‘പലസ്തീനൊപ്പം നിന്നു’ ലോകകപ്പിൽ ക്രിസ്റ്റ്യാനോ നേരിട്ടത് രാഷ്ട്രീയ വിലക്കെന്ന് തുർക്കി പ്രസിഡന്റ്

ഖത്തർ ലോകകപ്പിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്കുണ്ടായിരുന്നെന്ന് തുർക്കി പ്രസിഡന്റ് തയീബ് എർദോഗൻ. പലസ്തീൻ പ്രശ്‌നങ്ങൾക്കൊപ്പം നിന്നയാളാണ് ക്രിസ്റ്റ്യാനോയെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ലോകകപ്പ് പോലൊരു പ്രധാന ടൂർണമെന്റിൽ റൊണാൾഡോയെ ഉപയോഗിക്കാതെ മാറ്റി നിർത്തിയതായും എർദോഗൻ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(cristiano ronaldo subjected to political ban in world cup-turkey president)
‘അവർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെറുതെ പാഴാക്കിക്കളയുകയായിരുന്നു. ദൗർഭാഗ്യകരമെന്നോണം അദ്ദേഹത്തിനുമേൽ രാഷ്ട്രീയ വിലക്കേർപ്പെടുത്തിയിരിക്കുകയായിരുന്നു അവർ. കളിയുടെ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ റൊണാൾഡോയെപ്പോലൊരു താരത്തെ കളിക്കാൻ ഇറക്കുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഊർജവും ഇല്ലാതാക്കുന്നതാണെന്നും’ എർദോഗൻ പ്രതികരിച്ചു.
Read Also: ക്രിസ്മസ് ദിനത്തിലെ കൊലപാതക ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് പോർച്ചുഗൽ തോറ്റത്. ഈ മത്സരത്തിൽ പകരക്കാരനായാണ് പോർച്ചുഗൽ ക്രിസ്റ്റ്യാനോയെ കളിക്കാൻ ഇറക്കിയത്. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.
Story Highlights: cristiano ronaldo subjected to political ban in world cup-turkey president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here