നാം വാങ്ങുന്ന ചോക്‌ളേറ്റുകളില്‍ ഭ്രൂണത്തിന്റെ അംശമുണ്ടോ? വാട്ട്‌സ്ആപ്പ് സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്? [24 Fact Check]

പായ്ക്ക് ചെയ്‌തെത്തുന്ന ഭക്ഷണ സാധനങ്ങളില്‍ രുചിയ്ക്കായി മനുഷ്യ ഭ്രൂണത്തിന്റെ ചില ഭാഗങ്ങള്‍ ചേര്‍ക്കാറുണ്ടെന്ന തരത്തില്‍ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം കാലങ്ങളായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം. (Fact Check-Food products do not contain human fetal cells)
ഭക്ഷണത്തിന് രുചി കൂട്ടാനാണ് മനുഷ്യ ഭ്രൂണത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് പ്രചാരണം. ചില സോഫ്റ്റ് ഡ്രിങ്ക് കമ്പനികളുടേയും ചോക്‌ളേറ്റ് നിര്‍മാതാക്കളുടേയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഈ ഗുരുതര ആരോപണം. 2015ല്‍ നാച്വറല്‍ ന്യൂസ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടാണ് ഗര്‍ഭഛിദ്രം സംഭവിച്ച ഭ്രൂണത്തിന്റെ ഭാഗങ്ങള്‍ ഭക്ഷണസാധനങ്ങളില്‍ ഉപയോഗിക്കുന്നതായി സംശയം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പോലും ഇത് സംബന്ധിച്ച് മതിയായ വിശദീകരണങ്ങളോ തെളിവുകളോ നല്‍കിയിരുന്നില്ല.
Read Also: ചെന്നൈയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച് യുവതി
അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ സീനോമിക്‌സ് ഫ്‌ളേവര്‍ എന്‍ഹാന്‍സേഴ്‌സ് പരീക്ഷിക്കുന്ന ഘട്ടത്തില്‍ മനുഷ്യ ഭ്രൂണത്തില്‍ നിന്നുള്ള എച്ച്ഇകെ 293 കോശങ്ങള്‍ വേര്‍തിരിച്ചെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പരീക്ഷണമാണ്. നാം വാങ്ങുന്ന ഭക്ഷണ സാധനങ്ങളില്‍ മനുഷ്യ ഭ്രൂണത്തിന്റെ ഭാഗങ്ങളുണ്ടെന്ന് പരിശോധനകളിലൊന്നും കണ്ടെത്തിയിട്ടില്ല.
Story Highlights: Fact Check-Food products do not contain human fetal cells
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here