Advertisement

വിദേശ യുവതി പീഡനത്തിനിരയായ കേസ്; അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും

December 27, 2022
Google News 1 minute Read

കരിപ്പൂർ വിമാനത്താവളത്തിന് സമീപം വിദേശ യുവതി പീഡനത്തിനിരയായെന്ന കേസിൽ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. അന്വേഷണത്തോട് യുവതി സഹകരിക്കുന്നില്ലെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പൊലീസ് പറഞ്ഞു. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാൽ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്.

മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യുവതിയെ സുരക്ഷാ സേന പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ ഡോക്ടറോടാണ് പീഡനത്തിനിരയായെന്ന് പറഞ്ഞത്. പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.

Story Highlights: foreign lady rape police investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here