Advertisement

ക്രിസ്മസ് ദിനത്തില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

December 27, 2022
Google News 2 minutes Read
missing students dead body found from seashore

ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍ സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്താനായത്. തുടര്‍ന്ന് പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു .അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം ചിറയിന്‍കീഴ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Read Also: പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാതായി

ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരമാണ് വിദ്യാര്‍ത്ഥികള്‍ അപ്രീതക്ഷിതമായി തിരയില്‍പ്പെട്ടുപോയത്. ആഘോഷങ്ങള്‍ക്കായി കടല്‍ത്തീരത്ത് എത്തിയതായിരുന്നു ഇവര്‍.

Story Highlights: missing students dead body found from seashore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here