Advertisement

കരിപ്പൂരിൽ സ്വർണ്ണവുമായി വീണ്ടും യുവതി പിടിയിൽ

December 27, 2022
Google News 2 minutes Read

കരിപ്പൂരിൽ സ്വർണ്ണവുമായി വീണ്ടും യുവതി പിടിയിൽ. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), ആണ് പിടിയിലായത്. ലഗ്ഗേജില്‍ ഒളിപ്പിച്ചാണ് 146 ഗ്രാം സ്വര്‍ണ്ണം കടത്തിയത് ( Woman arrested again with gold in Karipur ).

സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരും അറസ്റ്റിലായി. മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്ത് ചേര്‍ന്ന് കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്.

Read Also: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഒരേസമയം കസ്റ്റംസിനെ വെട്ടിച്ചും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്‍ച്ചാ സംഘത്തോടൊപ്പം കാറില്‍ കയറി അതിവേഗം എയര്‍പോര്‍ട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് ഡീന സ്വർണ്ണം കൊണ്ടു വന്നതെന്ന് പൊലീസ് പറഞ്ഞു.

Story Highlights: Woman arrested again with gold in Karipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here