ചെന്നൈയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച് യുവതി

തമിഴ്‌നാട് ചെന്നൈയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച് യുവതി കടന്നു. കോയന്‍പേട് ബസ് സ്റ്റാന്‍ഡിലേയ്ക്ക് ഓട്ടം വിളിച്ച യുവതിയാണ് ബാഗിലാക്കിയ കുഞ്ഞിനെ ഓട്ടോയില്‍ ഉപേക്ഷിച്ച് പോയത്. യുവതിയ്ക്കായുള്ള തിരച്ചില്‍ മാധവാരം പൊലിസ് ഊര്‍ജിതമാക്കി. (woman left her two-month-old baby in an auto-rickshaw in Chennai)
ഇന്നലെ വൈകിട്ട് മാധവാരത്തു നിന്നുമാണ് യുവതി ഓട്ടോറിക്ഷയില്‍ കയറിയത്. വലിയ ബാഗുമായി എത്തിയ യുവതി ഓട്ടോയുടെ പിന്‍സീറ്റില്‍ ബാഗ് വച്ചു. കോയന്‍പേട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി പണം നല്‍കി വേഗത്തില്‍ സ്റ്റാന്‍ഡിനകത്തേയ്ക്ക് പോയി. സെങ്കുണ്‍ട്രം സ്വദേശി ഖാദറിന്റെതായിരുന്നു ഓട്ടോറിക്ഷ. തിരികെ മാധവാരത്തേയ്ക്ക് വരുന്നതിനിടെയാണ് ബാഗിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ഖാദര്‍ ഉടന്‍ തന്നെ മാധവാരം പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
പൊലിസും ശിശുക്ഷേമ സമിതി പ്രവര്‍ത്തകരുമെത്തി കുട്ടിയെ ഏറ്റെടുത്തു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ടി നഗറിലെ ബാലമന്ത്ര ചൈല്‍ഡ് കെയറിന് കുഞ്ഞിനെ കൈമാറി. പെണ്‍കുട്ടിയെ ഉപേക്ഷിച്ച യുവതിയ്ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കോയന്‍പേട് ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലിസിന്റെ അന്വേഷണം.
Story Highlights: woman left her two-month-old baby in an auto-rickshaw in Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here