Advertisement

‘തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്‌നം?’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് ഇ.പി.ജയരാജന്‍

December 28, 2022
Google News 2 minutes Read
ep jayarajan will participate in cpim state secretariat

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വെള്ളിയാഴ്ച ചേരുന്ന നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം വിശീദകരണം നല്‍കും. തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്നമെന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.പി.ജയരാജന്‍ നല്‍കിയ മറുപടി.(ep jayarajan will participate in cpim state secretariat)

അനധികൃത സ്വത്തുസമ്പാദനമെന്ന പി.ജയരാജന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാന്‍ ഇ.പി എത്തില്ലെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ പൊതുസമൂഹത്തിനു മുന്നില്‍ വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷം ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗത്തില്‍ പങ്കെടുക്കാനുള്ള ഇ.പിയുടെ തീരുമാനം.

ഒക്ടോബര്‍ ആറു മുതല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് ലീവെടുത്തിരിക്കുകയായിരുന്നു ഇപി.ജയരാജന്‍. പി.ജയരാജന്‍ ആരോപണം ഉന്നയിച്ച സംസ്ഥാന സമിതി അടക്കം പാര്‍ട്ടി കമ്മിറ്റികളിലോ പരിപാടികളിലോ അദ്ദേഹം കാര്യമായി പങ്കെടുത്തിരുന്നില്ല. എന്നാല്‍ വിവാദം കത്തിപ്പടര്‍ന്നതോടെ നാളെ വൈകിട്ട് തിരുവനന്തപുരത്തേക്ക് തിരിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

Read Also: പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ വലതുപക്ഷശ്രമം, ജാഗ്രതവേണം; പി. ജയരാജന്‍

പാര്‍ട്ടിയോട് മുഖം തിരിച്ചുനില്‍ക്കുന്ന ഇ.പിയുടെ സമീപനത്തോട് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും അതൃപ്തിയുണ്ട്. ഇതിനിടയിലായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള നീക്കത്തിന് ലഭിച്ച പ്രചാരണം. ഇതെല്ലാം കണക്കിലെടുത്താണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ഇ.പി നിര്‍ബന്ധിതനായത്.

Story Highlights: ep jayarajan will participate in cpim state secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here