കുട്ടികൾക്ക് പോക്കറ്റ് മണി നൽകാമോ ? അവരിൽ എങ്ങനെ സമ്പാദ്യ ശീലം വളർത്താം ?

കുട്ടികളെ പണത്തിന്റെ വിലയറിഞ്ഞ് വളർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ എങ്ങനെ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തും. പലരും പോക്കറ്റ് മണിയും മറ്റും നൽകാതിരിക്കാണ് പ്രധാനമായും ചെയ്യുന്നത്. എന്നാൽ ഇതല്ല ഫലപ്രദമായ മാർഗം. ( is it ok to give pocket money for kids )
എല്ലാ നിക്ഷേപങ്ങളും സമ്പാദിക്കുന്ന വ്യക്തിയുടെ പേരിൽ മാത്രം നിക്ഷേപിക്കാതെ കുറച്ച് പങ്കാളിയുടെ പേരിലും കുട്ടികളുടെ പേരിലും നിക്ഷേപിക്കാം. ഇതിന് പുറമെ, കുട്ടികൾക്ക് നിർബന്ധമായും പോക്കറ്റ് മണി നൽകണം. കുട്ടികളിൽ സമ്പാദ്യ ശീലം ഉണ്ടാക്കാൻ ഏറ്റവും മികച്ച മാർഗമാണ് ഇതെന്ന് പെന്റഡ് സെക്യൂരിറ്റീസ് സിഇഒ നിഖിൽ ഗോപാലകൃഷ്ൻ ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടികൾക്ക് നൽകുന്ന പോക്കറ്റ് മണിയിൽ നിന്ന് 10 ശതമാനം സേവ് ചെയ്യാൻ കുട്ടികളോട് പറയണം. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ഈ കുറഞ്ഞ പണം ലക്ഷങ്ങളായി മാറും. സീറോ ബാലൻസ് മാത്രം കണ്ട് ശീലിച്ച കുട്ടികളിൽ ബാങ്ക് ബാലൻസ് ആറക്കം കാണുന്നതോടെ വാശിയുണരും. അതിൽ താഴേക്ക് സമ്പാദ്യം പോകരുതെന്ന് അവരുടെ ഉള്ളിലുണ്ടാകും.
കുട്ടികൾക്കും എമർജൻസി ഫണ്ട് സ്വരൂപിക്കാൻ പരിശീലനം നൽകാം. നൂറോ ഇരുനൂറോ രൂപ കുട്ടികൾക്ക് നൽകുക. ഇത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ചെറുപ്പത്തിലേ ഉള്ള ഇത്തരം ശീലങ്ങളാണ് മുതിരുമ്പോഴും അവരെ ജീവിക്കാൻ കരുത്തരാക്കുക.
Story Highlights: is it ok to give pocket money for kids
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here