വീട്ടിലേക്ക് തിരിച്ചുവരാന്‍ വിസമ്മതിച്ചു; മുന്‍ ഭാര്യയുടെ ശരീരത്തില്‍ എയ്ഡ്‌സ് രോഗിയുടെ രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തന്റെ വീട്ടിലേക്ക് മടങ്ങിവരാന്‍ വിസമ്മതിച്ച മുന്‍ഭാര്യയുടെ ശരീരത്തില്‍ എച്ച്‌ഐവി പോസിറ്റീവായ രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. മുന്‍ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് ശങ്കര്‍ കാംബ്ലെ എന്നയാളെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. (Man injects ex-wife with HIV-infected blood in Gujarat’s Surat)
രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കാംബ്ലെയും ഭാര്യയും നിയമപരമായി വിവാഹമോചിതരായത്. ഭാര്യ മുന്‍കൈയെടുത്താണ് വിവാഹമോചനം നേടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. വിവാഹമോചനത്തെ അംഗീകരിക്കാന്‍ കഴിയാതിരുന്ന കാംബ്ലെ തിരികെ വീട്ടിലേക്ക് വരണമെന്ന ആവശ്യവുമായി നിരവധി തവണ ഭാര്യയെ കാണാനെത്തിയിരുന്നു. ഈ ആവശ്യം നടക്കാതെ വന്നപ്പോഴാണ് എച്ച്‌ഐവി പോസിറ്റീവ് രക്തം കുത്തിവച്ച് തന്നെ അപായപ്പെടുത്താന്‍ കാംബ്ലെ ശ്രമിച്ചതെന്ന് പരാതിയില്‍ യുവതി പറയുന്നു.
Read Also: ക്രിസ്മസ് ദിനത്തിലെ കൊലപാതക ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ ചേര്‍ത്തുപിടിച്ച് സിറിഞ്ച് കുത്തിയിറക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. ആരോഗ്യ പ്രവര്‍ത്തകനെന്ന വ്യാജേനെ ഒരു എച്ച്‌ഐവി വാര്‍ഡിലെത്തി ഒരു എയ്ഡ്‌സ് രോഗിയില്‍ നിന്നാണ് ഇയാള്‍ രക്തം ശേഖരിച്ചതെന്ന് പൊലീസ് പറയുന്നു.
Story Highlights: Man injects ex-wife with HIV-infected blood in Gujarat’s Surat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here