Advertisement

ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടി; സ്ഥിരീകരിച്ച് ഗവര്‍ണര്‍

December 28, 2022
Google News 2 minutes Read
Raj Bhavan seeks legal advice on Chancellor Bill

ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ സംസ്ഥാനത്തിന് മാത്രമായി നിയമനിര്‍മാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലില്‍ വേഗത്തില്‍ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലായതിനാല്‍ സംസ്ഥാനത്ത് മാത്രമായി തീരുമാനമെടുക്കാനാകില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ഇതിനായി കേന്ദ്രത്തിന്റെ അനുമതി വേണം. ഇത് കൂടി പരിഗണിക്കണമെന്നും ഗവര്‍ണര്‍ പറയുന്നു.

Read Also: ക്ഷണിക്കാത്തതില്‍ വിഷമമില്ല; മുഖ്യമന്ത്രിക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

നിയമോപദേശം തേടിയ ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തും. വിസി നിര്‍ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കുന്ന ബില്ലില്‍ ഇതുവരെ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല.

Story Highlights: Raj Bhavan seeks legal advice on Chancellor Bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here