മനുഷ്യത്വം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ വ്യവസായി; രത്തൻ ടാറ്റയ്ക്ക് ഇന്ന് 85 വയസ്സ്…

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിലും മനുഷ്യസ്‌നേഹികളിലും ഒരാളാണ് രത്തൻ ടാറ്റ. ഹൃദയവിശാലതയുള്ള മനുഷ്യനായാണ് രത്തൻ ടാറ്റ അറിയപ്പെടുന്നത് തന്നെ. അദ്ദേഹത്തിന്റെ അനുകമ്പയും വിനയവും ആളുകളെ ആകർഷിക്കുന്നതിൽ പരാജയപ്പെടുന്നില്ല എന്നതും വസ്തുത. ടാറ്റ ഗ്രൂപ്പിനെ രൂപപ്പെടുത്തുകയും കമ്പനി കൈവരിച്ച നിരവധി നാഴികക്കല്ലുകൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്ത ടാറ്റ സൺസിന്റെ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് ഇന്ന് 85 വയസ്സ് തികയുന്നു.1991 മാർച്ചിലാണ് ഗ്രൂപ്പിന്റെ ചെയർമാനായി ചുമതലയേൽക്കുന്നത്. 2012 ൽ സ്ഥാനമൊഴിയുകയും ചെയ്തു.
യുഎസിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്ചറും എഞ്ചിനീയറിംഗും പഠിച്ചു. 1962-ൽ ടാറ്റ ഇൻഡസ്ട്രീസിൽ അസിസ്റ്റന്റായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ അദ്ദേഹം ടാറ്റ എഞ്ചിനീയറിംഗ് ആൻഡ് ലോക്കോമോട്ടീവ് കമ്പനിയുടെ ജംഷഡ്പൂർ പ്ലാന്റിൽ ആറ് മാസം പരിശീലനം നേടി. അതാണ് ഇപ്പോൾ ടാറ്റ മോട്ടോഴ്സ് എന്നറിയപ്പെടുന്നത്. പിന്നീട് ടിസ്കോ, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) എന്നിവയിൽ ജോലി ചെയ്ത അദ്ദേഹം 1986 മുതൽ 1989 വരെ എയർ ഇന്ത്യയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു.
രത്തന്‍ ടാറ്റയുടെ ലാളിത്യവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും എന്നും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 66 ശതമാനവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് രത്തന്‍ ടാറ്റ ഉപയോഗിക്കുന്നത്. അത് ഇന്ന് മാത്രമല്ല ടാറ്റാഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ ജെ.ആര്‍.ഡിയുടെ കാലം മുതല്‍ ഇങ്ങനെ തന്നെയായിരുന്നു. 2021ലെ ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ 433ാം സ്ഥാനമായിരുന്നു. അതിനുമുമ്പുള്ള വര്‍ഷങ്ങളില്‍ പട്ടികയില്‍ ടാറ്റയുടെ സമ്പത്ത് 6,000 കോടി രൂപയുമായി 198ാം സ്ഥാനത്തായിരുന്നു. രത്തന്‍ ടാറ്റയുടെ വരുമാനത്തിന്റെ സിംഹഭാഗവും ടാറ്റ സണ്‍സില്‍ നിന്നാണ്.
Story Highlights: Ratan Tata Turns 85
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here