സോഷ്യല്‍ മീഡിയ താരം ലീന നാഗ്വാന്‍ഷിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ ലീന നാഗ്വാന്‍ഷിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22 വയസായിരുന്നു. ഛത്തീസ്ഗഢിലെ റായ്ഗഡിലെ വീട്ടില്‍ നിന്നാണ് പൊലീസ് ലീനയുടെ മൃതദേഹം കണ്ടെത്തിയത്. (Social media influencer Leena Nagwanshi hangs herself in her Raigarh home)
ചക്രധര്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലീന ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് പൊലീസിന് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read Also: ക്രിസ്മസ് ദിനത്തിലെ കൊലപാതക ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയാണ് ലീന നിരവധി ആരാധകരനെ സ്വന്തമാക്കിയത്. ഇതുകൂടാതെ നിരവധി സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു യൂട്യൂബ് ചാനലും ലീനയ്ക്കുണ്ട്. ലീനയുടെ മാതാവ് ടൗണില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് ലീനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: Social media influencer Leena Nagwanshi hangs herself in her Raigarh home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here