Advertisement

ബന്ധുവായ പെണ്‍കുട്ടിയുടെ പ്രണയത്തില്‍ അമര്‍ഷം; 20 കാറുകള്‍ തീയിട്ട് നശിപ്പിച്ച് യുവാവ്

December 28, 2022
Google News 3 minutes Read
son set fire to his mother

ബന്ധുവായ പെണ്‍കുട്ടി ഒരാളുമായി അടുപ്പത്തിലായതിന്റെ അമര്‍ഷത്തില്‍ യുവാവ് തീവച്ച് നശിപ്പിച്ചത് 20 കാറുകള്‍. ഡല്‍ഹിയിലെ സുഭാഷ് നഗറിലാണ് സംഭവം. തന്റെ ബന്ധുവായ പെണ്‍കുട്ടിയുടെ കാമുകന്റെ കാര്‍ യുവാവ് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് 19 കാറുകളിലേക്ക് കൂടി തീ പടര്‍ന്നുകയറുകയായിരുന്നു. 23 വയസുകാരനായ യാഷ് അറോറ എന്ന യുവാവാണ് കാറുകള്‍ക്ക് തീവച്ചതെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി. (Upset with youth getting into relationship with sister, man sets 20 cars on fire)

സുഭാഷ് നഗറിലെ ഒരു കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് അപകടമുണ്ടായത്. പാര്‍ക്കിംഗ് ഏരിയയില്‍ അഗ്നിരക്ഷാ സംവിധാനങ്ങളില്ലാതിരുന്നത് 20 കാറുകളും പൂര്‍ണമായി കത്തിനശിക്കാന്‍ കാരണമായി. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ അണച്ചത്. നാട്ടുകാരും പാര്‍ക്കിംഗ് ഏരിയയിലെ ജീവനക്കാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ക്ക് പൂര്‍ണമായി തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല.

Read Also: ക്രിസ്മസ് ദിനത്തിലെ കൊലപാതക ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

കാറുകള്‍ കത്തിത്തുടങ്ങിയപ്പോള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് പിടികൂടിയത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. താന്‍ ഒരു എര്‍ടിഗ കാര്‍ മാത്രമാണ് നശിപ്പിക്കാന്‍ ലക്ഷ്യമിട്ടതെന്നും മറ്റ് വാഹനങ്ങള്‍ അബദ്ധത്തില്‍ നശിച്ചതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കത്തി നശിച്ച 14 വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Story Highlights: Upset with youth getting into relationship with sister, man sets 20 cars on fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here