Advertisement

മധ്യപ്രദേശിൽ 10 വയസുകാരനെ മർദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് പരാതി

December 29, 2022
Google News 1 minute Read

മധ്യപ്രദേശിൽ 10 വയസുകാരനെ മർദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് പരാതി. മധ്യപ്രദേശിലെ ഖണ്ഡ്‌വയിൽ അഞ്ചാം ക്ലാസുകാരനാണ് മർദനത്തിനിരയായത്. കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിനൽകി. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച ട്യൂഷനു പോകുന്നതിനിടെയാണ് പന്ധന പ്രൈവറ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അജയ് എന്നയാൾ തടഞ്ഞുനിർത്തി മർദിച്ചത്. കുട്ടിയോട് ജയ് ശ്രീറാം വിളിക്കാൻ ഇയാൾ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ അജയ് തന്നെ രണ്ട് തവണ അടിച്ചതായി കുട്ടി പറയുന്നു. വീട്ടിലെത്തിയ കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്നാണ് മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതിനൽകിയത്.

Story Highlights: 10 year old jai shriram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here