Advertisement

ഡൽഹിയിൽ താപനില 5 ഡിഗ്രി; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു

December 29, 2022
Google News 2 minutes Read
extreme winter grips north india

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞും ശക്തമാണ്. അതിശൈത്യം വിമാന ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. ( extreme winter grips north india )

ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. നോയിഡയിലെ സ്‌കൂളുകൾക്ക് അതിശയം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.

മൂടൽമഞ്ഞിലും ശീതക്കാറ്റിലും തണുത്ത മരവിക്കുകയാണ് ഉത്തരേന്ത്യ. പഹൽഗാം, ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രിയിൽ വരെ എത്തി. ഡൽഹി,ഹരിയാന, പഞ്ചാബ്,സിക്കിം, രാജസ്ഥാൻ, ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കാഴ്ച പരിധി 50 മീറ്റർ ആയി കുറഞ്ഞത് റോഡ് – റെയിൽ വ്യോമഗതാഗതത്തെ ബാധിച്ചു.

Story Highlights: extreme winter grips north india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here