Advertisement

‘ഞങ്ങളോട് ക്ഷമിക്കണം എല്ലാവരേയും ഒരുമിച്ച് കാണുക ബുദ്ധിമുട്ടാണ്’; സ്നേഹത്തിന് നന്ദി ജന്മനാട്ടിലെ ആരാധകരോട് മെസി

December 29, 2022
Google News 3 minutes Read

36 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് നേട്ടത്തിന്റെ കൊടുമുടിയിൽ വീണ്ടും മുത്തമിട്ടതിലൂടെ മെസിക്കും സംഘത്തിനും ആവേശോജ്വല സ്വീകരണമാണ് ടീമിനായി രാജ്യം കാത്തുവച്ചത്. എന്നാൽ സ്വീകരണത്തിനിടയിലും ജന്മനാട്ടിലെ ആരാധകരോട് ക്ഷമ ചോദിച്ച മെസി രംഗത്തെത്തിയിരിക്കുകയാണ്.(forgive us messi apologised to locals in hometown rosario)

‘റൊസാരിയോയിൽ എത്തിയപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണ് വീടിന് പുറത്ത് തടിച്ചുകൂടിയത്. എന്നാൽ, ഇപ്പോഴും തന്നെ കാണാൻ സാധിക്കാത്ത ആരാധകരോടാണ് മെസി ക്ഷമാപണം നടത്തിയത്. റൊസാരിയോയിലെ, ഫ്യൂൺസിലെ ഉൾപ്പെടെ എല്ലാ ആളുകൾക്കും ആശംസകൾ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ എപ്പോഴും ഞങ്ങളോട് കാണിച്ച സ്നേഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു.

Read Also: ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

പ്രത്യേകിച്ച് ഇപ്പോൾ ഞാൻ ലോകകപ്പ് വിജയ ശേഷം തിരിച്ചെത്തിയ ഈ സമയത്ത്. ഞങ്ങളോട് ക്ഷമിക്കണം. കാരണം ചിലപ്പോൾ എല്ലാവരേയും കാണാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ കുറച്ച് ദിവസത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമായിരിക്കും. അതിനാൽ തന്നെ എല്ലാ ആരാധകരേയും കാണുക എന്നത് സങ്കീർണവുമാണ്’ മെസിയെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

Story Highlights: forgive us messi apologised to locals in hometown rosario

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here