‘വിടാതെ പിന്തുടർന്ന് ആരാധകർ’; റൊസാരിയോയില്‍ മെസിയുടെ കാര്‍ വളഞ്ഞ് ആരാധകര്‍

അര്‍ജന്റീനയിൽ ലോകകപ്പ് വിജയാഘോഷം തുടരുകയാണ്. റൊസാരിയോയില്‍ ലയണല്‍ മെസിക്ക് വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കുടുംബത്തോടൊപ്പം കഴിയുന്ന മെസി എവിടെ പോയാലും ആരാധകര്‍ വിടാതെ പിന്തുടരുകയാണ്.(lionel messis car gets mobbed by fans in rosario video)
തന്റെ സഹോദരപുത്രിയുടെ 15-ാം ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ പോകുകയായിരുന്നു മെസിയുടെ കാര്‍ ആരാധകര്‍ വളയുന്ന വിഡിയോ പുറത്തുവന്നിരിക്കുകയാണ്.
നേരത്തെ ലോകകപ്പ് വിജയത്തിനുപിന്നാലെ അര്‍ജന്റീനയുടെ വിക്ടറി പരേഡില്‍ 50 ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. ജനസാഗരത്തെ തുടര്‍ന്ന് തുറന്ന ബസിലെ നഗരപ്രദക്ഷിണം അവസാനിപ്പിച്ച് താരങ്ങളെ ഹെലികോപ്റ്ററിലേക്ക് മാറ്റേണ്ടതായി വന്നിരുന്നു.
Story Highlights: lionel messis car gets mobbed by fans in rosario video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here