‘ഇത് നമ്മുടെ സംസ്‌കാരമല്ല, പുതുവത്സരം ആഘോഷിക്കരുത്’; രാജാ സിംഗ്

വിവാദ പ്രസ്താവനയുടെ പേരിൽ തെലങ്കാനയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി എംഎൽഎ ടി രാജ സിംഗ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പുതുവത്സരം ആഘോഷിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് രാജ സിംഗ് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. ഇത് ഒരു മോശം സമ്പ്രദായമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം യുവാക്കൾ ജന്മനാടിന്റെ സംസ്കാരത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഭാരതീയമല്ലാത്ത ഒന്നും ആഘോഷിക്കരുതെന്നും ആവശ്യപ്പെട്ടു.
പുതുവർഷം ആഘോഷിക്കുന്നത് ഇന്ത്യൻ സംസ്‌കാരമല്ല, പാശ്ചാത്യ സംസ്‌കാരമാണ്. ഇതൊരു തെറ്റായ പ്രവണതയാണ്. 200 വർഷം ഇന്ത്യ ഭരിച്ചവരുടെ സംസ്കാരമാണിതെന്നും രാജാ സിംഗ് വീഡിയോയിൽ പറയുന്നു. രാജ്യത്തെ യുവജനങ്ങൾ ബോധവാന്മാരാകണമെന്നും ജനുവരി ഒന്നിന് പുതുവർഷം ആഘോഷിക്കരുതെന്നും രാജാ സിംഗ് ആവശ്യപ്പെട്ടു. മുഹമ്മദ് നബിയെ കുറിച്ച് വിവാദ പരാമർശം നടത്തിയ തെലങ്കാന എംഎൽഎ ടി രാജാ സിംഗിനെ ഈ വർഷം ഓഗസ്റ്റ് 23 ന് ബിജെപി സസ്‌പെൻഡ് ചെയ്‌തിരുന്നു.
Story Highlights: ‘Not Indian culture’ Suspended BJP MLA Raja Singh on New Year parties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here