പ്രീമിയർ ലീഗിൽ റെക്കോർഡുകൾ തിരുത്തി ഹാലണ്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റെക്കോർഡുകൾ തിരുത്തി മാഞ്ചസ്റ്റർ സിറ്റി താരം എർലിൻ ഹാലണ്ട്. ഇന്നലെ ലീഡ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സിറ്റി കെട്ടുകെട്ടിച്ചപ്പോൾ ഹാലണ്ട് ഇരട്ട ഗോളുകളുമായി തിളങ്ങി. ഇതോടെ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 20 ഗോളുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡും ഹാലണ്ട് സ്വന്തമാക്കി.
വെറും 14 മത്സരങ്ങളിൽ നിന്നാണ് ഹാലണ്ട് 20 ഗോളുകൾ തികച്ചത്. 21 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയ കെവിൻ ഫിലിപ്സിൻ്റെ റെക്കോർഡാണ് ഹാലണ്ട് തകർത്തത്.
മത്സരത്തിൽ റോഡ്രി ആണ് സിറ്റിയുടെ മൂന്നാം ഗോൾ നേടിയത്. 51, 66 മിനിട്ടുകളിൽ ഹാലണ്ടും 45 ആം മിനിട്ടിൽ റോഡ്രിയും വലകുലുക്കി. ഹാലണ്ടിനെ രണ്ട് ഗോളുകൾക്കും ഗ്രീലിഷ് ആണ് അസിസ്റ്റ് നൽകിയത്. വിജയത്തോടെ സിറ്റി 35 പോയിന്റുമായി പ്രീമിയർ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള ആഴ്സണലിനെക്കാൾ അഞ്ച് പോയിന്റ് പിറകിലാണ് സിറ്റി.
Story Highlights: premier league erling haaland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here