ഇ.പിക്കെതിരായ ആരോപണം നിഷേധിക്കാതെ എം.വി ഗോവിന്ദൻ; മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുന്നുവെന്ന് ആരോപണം

ഇ പി ജയരാജന് എതിരായ ആരോപണം നിഷേധിക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാർട്ടിയിൽ ഗൗരവപൂർണമായ ചർച്ചയും വിമർശനവും നടത്തിയേ മുൻപോട്ട് പോകാൻ സാധിക്കു. ഈ സാഹചര്യം ഉപയോഗിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്. മാധ്യമങ്ങള്‍ ചര്‍ച്ച നടത്തി വിധി പ്രസ്‍താവിക്കുകയാണ്. പാര്‍ട്ടിക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അഴിമതി ആരോപണത്തിൽ ഇപിക്കെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ മൗനം കൊണ്ട് നേരിട്ടാണ് ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. റിസോര്‍ട്ടിൽ നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ലെന്നും ഇപി ജയരാജൻ പാര്‍ട്ടിയെ ധരിപ്പിച്ചു.
Read Also: ‘എ.കെ ആന്റണിയുടേത് മൃദു ഹിന്ദുത്വ നിലപാട്’; വിമർശിച്ച് എം.വി ഗോവിന്ദൻ
12 വര്‍ഷമായി മകൻ ബിസിനസ് ചെയ്യുന്നു, അതിന്‍റെ വരുമാനമാണ് നിക്ഷേപിച്ചത്. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപമിറക്കിയത്. അത് റിട്ടയര്‍മെന്‍റ് ആനുകൂല്യമടക്കം ഇതുവരെയുള്ള സമ്പാദ്യമാണ്. ഇരുവര്‍ക്കും ഔദ്യോഗിക സ്ഥാനം ഇല്ലാത്തതിനാൽ പാര്‍ട്ടിയെ അറിയിച്ചില്ല. ബാക്കി കാര്യങ്ങൾ മിക്കവര്‍ക്കും അറിവുള്ളതാണെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
Story Highlights: M V Govindan Didn’t Deny The Allegations Against E P Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here