Advertisement

സ്വദേശികളെ നിയമിക്കുന്ന നയം; കുവൈറ്റിൽ അധ്യാപക ജോലികൾ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം

December 30, 2022
Google News 2 minutes Read

കുവൈറ്റിൽ അധ്യാപക ജോലികൾ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ.ഹമദ് അൽ അദ്വാനി അറിയിച്ചു. വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കുന്ന നയം നടപ്പാക്കാനുള്ള സർക്കാരിന്റെ നിർദേശവും രാജ്യത്തിന്റെ പദ്ധതിയും അനുസരിച്ച് വിദ്യാഭ്യാസ മന്ത്രാലയം കുവൈത്തിവത്കരണ പ്രവർത്തനങ്ങൾ തുടരുകയാണ്.

Read Also: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

കുവൈത്തിവത്കരണ നയത്തിനായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയിൽ, സൂപ്പർവൈസറി തസ്തികകളിൽ അടിയന്തിര കുവൈത്തിവത്കരണം നടപ്പാക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Story Highlights: Ministry of Education to restructure teaching jobs in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here