‘വരവറിയിച്ച് ക്രിസ്റ്റ്യാനോ’ അൽ നസറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വൻ കുതിപ്പ്; ഇൻസ്റ്റ ഫോളോവേഴ്സ് എട്ടിൽനിന്ന് 30 ലക്ഷത്തിലേക്ക്

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ-നസർ ടീമിലെത്തിയതിന് പിന്നാലെ ക്ലബിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വൻ കുതിപ്പ്. നാല് ഇരട്ടി ഫോളോവേഴ്‌സാണ് വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുണ്ടാക്കിയത്. താരം ക്ലബിൽ ചേർന്ന വാർത്തകൾ ഔദ്യോഗികമായി പുറത്തുവിടുമ്പോൾ അൽ-നസ്‌റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 8.60 ലക്ഷം ഫോളോവർമാരായിരുന്നു. എന്നാൽ ഇപ്പോൾ അത് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ 3.1 മില്യനാണ്.(Al Nassr FC’s followers count booms to over 2.9M)
ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടിൽ ഫോളോവർമാരുടെ എണ്ണം 1.74 ലക്ഷത്തിൽനിന്ന് 6.61 ലക്ഷം ആയാണ് ഉയർന്നിരിക്കുന്നത്. ഏകദേശം അഞ്ചിരട്ടിയോളം വരും ഈ കുതിച്ചുചാട്ടം. അതേസമയം, ട്വിറ്ററിൽ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുൻപ് 90,000 ഫോളോവർമാരാണ് ഉണ്ടായിരുന്നത്. 4.37 ലക്ഷമാണ് ഇപ്പോഴത്തെ കണക്ക്.
‘സിആർ 7’ എന്ന ബ്രാൻഡ് മൂല്യത്തിൽ ഒരു ഇടിവുമുണ്ടായിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. മാർക്കറ്റിൽ അൽ-നസറിന്റെ കിറ്റിനായും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ (ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം.
Story Highlights: Al Nassr FC’s followers count booms to over 2.9M
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here