Advertisement

മനുഷ്യക്കടത്ത് കേസ്: ആൻഡ്രൂ ടേറ്റിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

December 31, 2022
Google News 2 minutes Read
Andrew Tate: Romanian police to hold influencer for 30 days

മനുഷ്യക്കടത്ത്, ബലാത്സംഗം, ക്രിമിനൽ സംഘം രൂപീകരിക്കൽ കേസുകളിൽ മുൻ കിക്ക് ബോക്‌സർ ആൻഡ്രൂ ടേറ്റിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആൻഡ്രൂവിനെ 30 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് റൊമാനിയൻ കോടതി ഉത്തരവിറക്കി. വ്യാഴാഴ്ചയാണ് സഹോദരൻ ട്രിസ്റ്റനൊപ്പം ടേറ്റ് അറസ്റ്റിലാകുന്നത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ അറസ്റ്റിലായ നാല് പ്രതികളെ 30 ദിവസത്തേക്ക് പ്രീ-ട്രയൽ തടങ്കലിൽ പാർപ്പിച്ചതായി റൊമാനിയയിലെ സംഘടിത കുറ്റകൃത്യ, ഭീകരവാദ ഡയറക്ടറേറ്റിന്റെ (DIICOT) വക്താവ് റമോണ ബൊല്ല AFP യോട് പറഞ്ഞു. അറസ്റ്റിലായ മറ്റ് രണ്ട് പേർ റൊമാനിയൻ പൗരന്മാരാണ്. അതേസമയം ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ടേറ്റ്സിന്റെ അഭിഭാഷകൻ യൂജെൻ വിഡിനാക് പറഞ്ഞു.

36 കാരനായ ആൻഡ്രൂ ടേറ്റ് ഇതുവരെ ആരോപണങ്ങളെക്കുറിച്ച് നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ കസ്റ്റഡിയിലെടുത്തതിന് ശേഷം അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ 1999 ലെ ‘മാട്രിക്സ്’ എന്ന സിനിമയെ പരാമർശിച്ച് ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. “മാട്രിക്സ് അവരുടെ ഏജന്റുമാരെ അയച്ചു” എന്നായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്.

Story Highlights: Andrew Tate: Romanian police to hold influencer for 30 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here