കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണം നാളെ ആരംഭിക്കും

നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണം നാളെ മുതൽ ആരംഭിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം 81.35 കോടി ഗുണഭോക്താക്കൾക്ക് ജനുവരി ഒന്നു മുതൽ ഒരു വർഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവ് വരുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ നേരത്തെ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. എന്‍എഫ്എസ്എ പ്രകാരം ഏകദേശം 81.35 കോടി ജനങ്ങളാണ് പദ്ധതിയുടെ പരിധിയിലുള്ളത്. സുഗമമായ നടത്തിപ്പിനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർമാരോട് അവരുടെ അധികാരപരിധിയിലെ വിവിധ പ്രദേശങ്ങളിലെ മൂന്ന് റേഷൻ കടകൾ നിർബന്ധമായും സന്ദർശിച്ച് ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയുന്നത് സംബന്ധിച്ച നിർദ്ദേശവും മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. നേരത്തെ NFSA പ്രകാരം സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ ഒരു കിലോ അരിക്ക് 3 രൂപയ്ക്കും ഗോതമ്പിന് 2 രൂപയ്ക്കും ഒരു കിലോ നാടൻ ധാന്യത്തിനും ഒരു രൂപ നിരക്കിൽ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തിരുന്നു. ഇവയാണ് ഇപ്പോൾ സൗജന്യമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
Story Highlights: Centre’s Free Foodgrain Distribution Under Merged Scheme Begins Tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here