Advertisement

വിരമിച്ച ജീവനക്കാര്‍ക്കുള്ള പ്രതിമാസ അലവന്‍സ് വര്‍ധിപ്പിക്കും; ഷാര്‍ജ ഭരണാധികാരി

December 31, 2022
2 minutes Read
higher monthly allowance to retired Emiratis Sharjah

ഷാര്‍ജയില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പ്രതിമാസ അലവന്‍സ് വര്‍ധിപ്പിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ആയിരം പേരെയാണ് ഈ വര്‍ധനവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിരമിച്ച ശേഷവും ജീവിത നിലവാരം മെച്ചപ്പെടുന്നതിന് വേണ്ടിയാണ് അലവന്‍സ് വര്‍ധിപ്പിക്കുന്നത്. 2023 ജനുവരി 2ന് തീരുമാനം നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച മറ്റ് 3500 ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ഇന്‍ക്രിമെന്റും നല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരി അറിയിച്ചു.

Read Also: സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്ക് തടസം നിന്നാല്‍ കടുത്ത പിഴ ഈടാക്കുമെന്ന് യുഎഇ

ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന പൗരന്മാര്‍ക്ക് മാത്രമല്ല മറ്റ് എമിറേറ്റുകളില്‍ ജോലി ചെയ്തിരുന്നവര്‍ക്കും ഈ അറിയിപ്പ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights: higher monthly allowance to retired Emiratis Sharjah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top