Advertisement

സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്ക് തടസം നിന്നാല്‍ കടുത്ത പിഴ ഈടാക്കുമെന്ന് യുഎഇ

December 31, 2022
2 minutes Read
UAE Public Prosecution warns people swearing at public employees

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോട് മോശമായി പെരുമാറിയാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. പൊതുസേവനം നടത്തുന്ന ഒരു വ്യക്തിയോട് അയാളുടെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും എതിരായ 2021ലെ ഫെഡറല്‍ ഡിക്രി നിയമം 34പ്രകാരമാണിത്. രണ്ട്‌ലക്ഷത്തി അന്‍പതിനായിരം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് പിഴയായി ഈടാക്കുക.

Read Also: സൗദിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും മക്ക ഗവര്‍ണറും കൂടിക്കാഴ്ച നടത്തി

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടിക്ക് തടസമാകുന്ന തരത്തില്‍ പെരുമാറിയാലോ അവരെ കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തിയാലോ പിഴ ഈടാക്കാന്‍ നിയമം അനുവദിക്കുന്നു.

Story Highlights: UAE Public Prosecution warns people swearing at public employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top