Advertisement

അനധികൃത കറുപ്പ് കൃഷി; മണിപ്പൂരിൽ 703 പേർ അറസ്റ്റിൽ

December 31, 2022
Google News 2 minutes Read
Over 700 Illegal Poppy Farmers Arrested Along Myanmar Border In Manipur

മയക്കുമരുന്നിനെതിരെ നടപടി ശക്തമാക്കി മണിപ്പൂർ. സംസ്ഥാനത്തെ പ്രത്യേകിച്ച് മലനിരകൾ കേന്ദ്രികരിച്ച് നടക്കുന്ന അനധികൃത കറുപ്പ് കൃഷി തടയുന്നതിന് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. ഡ്രൈവിൻ്റെ ഭാഗമായി മലയോര ഗ്രാമങ്ങളിലെ അഞ്ച് പ്രധാനികളടക്കം 703 പേരെ അറസ്റ്റ് ചെയ്യുകയും 400 ഏക്കറിലധികം പോപ്പി വയലുകൾ നശിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

കിഴക്കൻ മണിപ്പൂരിലെ അഞ്ച് ജില്ലകൾ മ്യാൻമറുമായി 400 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. അതിർത്തിയുടെ 10 ശതമാനത്തിൽ താഴെ മാത്രമേ സുരക്ഷാ വേലി കെട്ടിയിട്ടുള്ളൂ. മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് അതിർത്തികൾ കൂടിച്ചേരുന്ന ‘ഗോൾഡൻ ട്രയാംഗിളിൽ’ നിന്ന് വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള അനധികൃത മയക്കുമരുന്ന് വ്യാപാരത്തിന് സുരക്ഷിതമായ ഗതാഗത മാർ​ഗം സുഗമമാക്കിയാണ് കറുപ്പ് കൃഷി നടക്കുന്നത്.

നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരം കൂടാതെ ഉഖ്രുൽ, സേനാപതി, കാങ്‌പോക്പി, കാംജോംഗ്, ചുരാചന്ദ്പൂർ, തെങ്‌നൗപൽ തുടങ്ങിയ മണിപ്പൂരിലെ അഞ്ച് മലയോര ജില്ലകളിൽ കറുപ്പ് കൃഷി ഒരു പ്രധാന പ്രശ്നമാണ്. മോർഫിൻ ഉൾപ്പെടെ നിരവധി മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതിനാൽ ധാരാളം ആളുകൾക്ക് പോപ്പി കൃഷി എളുപ്പമുള്ള വരുമാന മാർഗമാണ്.

Story Highlights: Over 700 Illegal Poppy Farmers Arrested Along Myanmar Border In Manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here