ചേർത്തല മണ്ണു പരിവേഷണ ഓഫീസിൽ പി പ്രസാദിന്റെ മിന്നൽ പരിശോധന; ഉദ്യോഗസ്ഥർ കുടുങ്ങി

ചേർത്തല മണ്ണു പരിവേഷണ ഓഫീസിൽ കൃഷി മന്ത്രി മന്ത്രി പി പ്രസാദിന്റെ മിന്നൽ പരിശോധന
രജിസ്റ്ററിൽ ഒപ്പിട്ടു മുങ്ങിയ ജിവനക്കാരെയും ഓഫീസിലെത്താത്തവരെയും മന്ത്രി പിടികൂടി. രജിസ്റ്ററുകളടക്കം പരിശോധിച്ച മന്ത്രി കർശന നടപടികൾക്ക് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപെടുത്തി.
Read Also: കൊവിഡ് നിയമങ്ങൾ കർശനമാക്കി കൂടുതൽ രാജ്യങ്ങൾ
സിവിൽ സ്റ്റേഷനിലെ മണ്ണു പരിവേഷണ ഓഫീസ് കൂടാതെ ചേർത്തല നഗരസഭ കൃഷിഭവനിലും മന്ത്രി പരിശോധന നടത്തി. മണ്ണ് പരിവേഷണ ഓഫീസിലെ 18 പേരിൽ കേവലം മൂന്നുപേരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. രണ്ട് ഓഫീസുകളിലും ഹാജർ ബുക്കുകളിലടക്കംക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ വിവരങ്ങൾ അതാതു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറിയിട്ടുണ്ട്. ടൂർ മാർക്ക് ചെയ്തു ഫീൽഡിൽ പോയി എന്ന് അവകാശപ്പെട്ട ജീവനക്കാരെ മന്ത്രി ഫോണിൽ വിളിച്ചു വസ്തുത പരിശോധിച്ചു. പൊതുജനങ്ങളിൽ നിന്നും പരാതികളുയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന.
Story Highlights: P. Prasad Inspection in Agriculture Offices in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here