Advertisement

‘ഐക്യവും സമാധാനവും നിലനിൽക്കണം’; പുതുവത്സര ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

December 31, 2022
2 minutes Read

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പുതുവത്സര ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ പ്രതീക്ഷിക്കാം. ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.(pinarayi vijayan newyear wish kerala 2023)

‘ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത് . അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാം.

Read Also: പുകയുന്ന കാർ അഗ്നിക്കിരയായത് നിമിഷ നേരം കൊണ്ട്; റിഷഭ് പന്തിന്റെ കാർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണം . കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും പുതുവത്സരാശംസകൾ’ മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: pinarayi vijayan newyear wish kerala 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top