മാല പൊട്ടിച്ച് ആക്രമിക്കാൻ ശ്രമം; കള്ളനെ കീഴ്‌പ്പെടുത്തി എഴുപത്തഞ്ചുകാരി വിജയലക്ഷ്മിയമ്മ

മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ കീഴ്‌പ്പെടുത്തി എഴുപത്തഞ്ചുകാരി. തൃശൂർ ചെറുതുരുത്തി കാട്ടിൽമന റോഡിന് സമീപം താമസിക്കുന്ന വിജയലക്ഷ്മി അമ്മയാണ് മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയത്. (thieves stealing vijayalakshmi amma necklace)
പുലർച്ച അഞ്ചരക്ക് വീടിന്റെ അടുക്കള ഭാഗത്ത് കൂടെ പുറത്തിറങ്ങിയപ്പോൾ ഏകദേശം 45 വയസ്സ് തോന്നിക്കുന്ന സ്ത്രീ കഴുത്തിൽനിന്ന് താലിമാല പൊട്ടിക്കുകയായിരുന്നു. ഉടൻ വിജയലക്ഷ്മി മോഷ്ടാവിനെ കടന്നുപിടിക്കുകയും കീഴ്‌പ്പെടുത്തി മാല തിരിച്ചുവാങ്ങി നിലവിളിക്കുകയും ചെയ്തു.
വീട്ടുകാർ ഉണർന്ന് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.രണ്ടര പവൻറെ സ്വർണമാലയാണ് മോഷ്ടാവ് പൊട്ടിച്ചത്. പിന്നാലെ അഞ്ച് മിനിറ്റ് നീണ്ട പോരാട്ടത്തിലൂടെ മോഷ്ടാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.
നാട്ടുകാർ സമീപത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇവർ അടുത്തുള്ള ബാവ എന്നയാളുടെ വീട്ടിൽ ചെന്ന് വെള്ളം ചോദിക്കുകയും ഇതിനിടെ വില കൂടിയ മൊബൈൽ ഫോൺ മോഷ്ടിച്ച് രക്ഷപ്പെട്ടതായും പറയുന്നു. ചെറുതുരുത്തി പൊലീസിൽ പരാതി നൽകി.
Story Highlights: thieves stealing vijayalakshmi amma necklace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here