Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ജോ ബൈഡൻ

December 31, 2022
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ (99) മരണത്തിൽ അനുശോചനം അറിയിച്ച് ജോ ബൈഡൻ. വെള്ളിയാഴ്ച പുലർച്ചെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാന്ധിനഗറിലെ ശ്മശാനത്തിൽ പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേർന്ന് അന്ത്യകർമങ്ങൾ നിർവഹിച്ചു.

ട്വിറ്ററിലാണ് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ അനുശോചനം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദിയുടെ വിയോഗത്തിൽ ഞങ്ങളുടെ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് പ്രധാനമന്ത്രിക്കും കുടുംബത്തിനും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയുണ്ട് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെൻ മോദി ജനിച്ചത്. നിർധന കുടുംബത്തിലെ അംഗമായ അവർക്ക് ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദി ചെറുപ്പത്തിൽ തന്നെ ജീവിത പങ്കാളിയായി. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആൺ മക്കൾ. ഏക മകൾ വാസന്തിബെൻ. ഭർത്താവിന്റെ മരണശേഷം ഇളയമകനായ പങ്കജിന്റെ വീട്ടിലേക്ക് ഹീരബെൻ മാറി. കഴിഞ്ഞ ജൂണിൽ അമ്മ നൂറാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി പ്രധാനമന്ത്രി അമ്മയുടെ പാദപൂജ നടത്തിയിരുന്നു.

Story Highlights: US President Joe Biden condoles death of PM Modi’s mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here