‘അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണം’ പുതുവർഷ ആശംസകളുമായി വി ഡി സതീശൻ

പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2022 നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണമെന്ന് വി ഡി സതീശൻ പറഞ്ഞു. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.(v d satheeshan newyear wish)
‘2022 നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണം. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടത്. പുതുവർഷത്തെ സ്വീകരിക്കുമ്പോൾ ഉപേക്ഷിക്കണമെന്ന് മനസ്സ് നമ്മളോട് പറയുന്ന കാര്യങ്ങളെ ഉപേക്ഷിക്കാനും നല്ല കാര്യങ്ങൾ സ്വീകരിക്കാനും തയാറാകണം.
പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ നേരുന്നു’- വി ഡി സതീശൻ പറഞ്ഞു.
Story Highlights: v d satheeshan newyear wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here