ആഘോഷങ്ങള്‍ക്കിടെ നോവായി വാഹനാപകടങ്ങള്‍; വിവിധയിടങ്ങളിലായി മരിച്ചത് ഏഴ് പേര്‍

പുതുവത്സാരാഘോഷങ്ങള്‍ക്കിടെ നോവായി വാഹനാപകടങ്ങള്‍. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഇടുക്കി അടിമാടി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ ബസാണ് മറിഞ്ഞത്. (7 died in accidents in kerala amid new year celebrations)
ആലപ്പുഴയില്‍ പൊലീസ് വാഹനമിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 3.30 തലവടിക്ക് സമീപമായിരുന്നു അപകടം. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനമാണ് ഇടിച്ചത്.
Read Also: ആലപ്പുഴയില്‍ പൊലീസ് വാഹനമിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
തിരുവല്ലയില്‍ ബൈക്ക് ടാങ്കര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഏനാത്ത് ബൈക്ക് പോസ്റ്റിലിടിച്ച് ഇലങ്ക മംഗല സ്വദേശി തുളസീധരന്‍ മരിച്ചു.
Story Highlights: 7 died in accidents in kerala amid new year celebrations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here