Advertisement

പുതുവർഷത്തിൽ താരപ്പോര്; വീണ്ടും മെസി-റൊണാൾഡോ പോരാട്ടം

January 1, 2023
Google News 3 minutes Read

പരസ്പരം മൽസരിക്കൻ ഒരിക്കൽക്കൂടി കളത്തിലിറങ്ങുകയാണ് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും. സൗദി അറേബ്യയിൽ നടക്കുന്ന സൗഹൃദ മൽസരത്തിലാണ് താരങ്ങൾ വീണ്ടും ഏറ്റുമുട്ടുക.(messi ronaldo likely to play friendly match in january)

സൗദിയുടെ തലസ്ഥാനമായ റിയാദിൽ ഈ മാസം 19 നാണ് മൽസരം. ലയണൽ മെസി നയിക്കുന്ന പാരീസ് സെന്റ് ജർമൻ ടീമും ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ടീമും തമ്മിലുള്ള സൗഹൃദമൽസരത്തിലാണ് താരങ്ങൾ ഏറ്റുമുട്ടുക. പ്രമുഖ സൗദി ക്ലബുകളായ അൽ–നസറിന്റെയും അൽ–ഹിലാലിന്റെയും മുൻ നിര താരങ്ങളടങ്ങിയ ടീമാകും ക്രിസ്റ്റ്യാനോ നയിക്കുക.

Read Also: ബിജെപി എത്ര വേട്ടയാടിയിട്ടും പോരാട്ടത്തില്‍ നിന്ന് ഞങ്ങള്‍ പിന്നോട്ടുപോയില്ല, ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്: മണിക് സര്‍ക്കാര്‍

അതേസമയം ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാൽ സൗദി അറേബ്യൻ ക്ലബ് അൽ-നസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തിലാണ് വിലക്ക്. വിഷയത്തിൽ റൊണാൾഡോ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് കളിയിൽ വിലക്കേർപ്പെടുത്തിയത്.

ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അൽ നസറിൻറെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാവും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ ആയിരിക്കും റൊണാൾഡോയുടെ അരങ്ങേറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രീമിയർ ലീഗ് വിട്ട് മറ്റെവിടേക്കെങ്കിലും മാറിയാലും വിലക്ക് ബാധകമാണെന്ന് എഫ് എവ്യക്തമാക്കിയിരുന്നു. ലോകകപ്പിൽ വിലക്ക് ബാധകമായിരുന്നില്ല.

Story Highlights: messi ronaldo likely to play friendly match in january

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here