Advertisement

കലോത്സവ വേദികളില്‍ നിന്ന് പറന്നുയര്‍ന്ന ഗാനകോകിലങ്ങള്‍

January 1, 2023
Google News 3 minutes Read
school kalolsavam playback singer

മലയാളത്തിന് എണ്ണമറ്റ കലാകരന്മാരെ സമ്മാനിക്കുന്നതില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മികച്ചത് മാത്രം ഏറ്റുമുട്ടുന്ന മേളയില്‍ മത്സരിച്ചവര്‍ ചിലപ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ട് തൃപ്തി പെടേണ്ടി വരുമെങ്കിലും പില്‍കാലത്ത് ഇവര്‍ ചരിത്രത്തില്‍ സ്വന്തം പേര് എഴുതി ചേര്‍ത്തിട്ടുണ്ട്. അല്ലെങ്കില്‍ ഒരു പക്ഷെ അവരുടെയൊക്കെ പേരിലാണ് ആ മേഖല തന്നെ ചിലപ്പോള്‍ നമുക്ക് സുപരിതമാകുക. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസും ഭാവഗായകന്‍ പി.ജയചന്ദ്രനും ( school kalolsavam playback singer ).

സ്‌കൂള്‍ കലോത്സവ മത്സര വേദികളില്‍ നിന്നും ചുവട് വെച്ച് വന്ന സംഗീത പ്രതിഭകള്‍ നിരവധിയാണ്. യേശുദാസും പി.ജയചന്ദ്രനും തുടങ്ങി കെ.എസ്.ചിത്രയും സുജാതയും ശ്രീനിവാസുമെല്ലാം കലോത്സവ വേദികള്‍ കയ്യടിക്കായാണ് കടന്നു വന്നത്. ഇവര്‍ പഴയെ തലമുറയെ പ്രതിനിധീകരിക്കുമെങ്കില്‍ ഈ തലമുറയിലുമുണ്ട് കലോത്സവങ്ങളില്‍ തിളങ്ങി സംഗീത ലോകത്ത് വിരാജിക്കുന്നവര്‍. നജീം അര്‍ഷാദും നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും എടുത്തു പറയേണ്ട ഉദാഹരണങ്ങള്‍.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

1957ല്‍ എറണാകുളത്ത് തുടക്കമിട്ട സ്‌കൂള്‍ കലോത്സവം കേരളത്തിന് നല്‍കിയ അപൂര്‍വ സൗഭാഗ്യങ്ങളാണ് യേശുദാസും പി.ജയചന്ദ്രനും. വായപ്പാട്ടിലൂടെ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസും ലയവാദ്യത്തിലൂടെ ഗായകന്‍ പി.ജയചന്ദ്രനും വേദിയിലെത്തി. 1959, 1961 വര്‍ഷങ്ങളിലെ കലാമേളകളിലും വായ്പ്പാട്ട്, ലളിതഗാനം, എന്നിവയില്‍ ജയചന്ദ്രന്‍ ഒന്നാം സ്ഥാനം നേടി. പിന്നീട് ഇരുവരും തമ്മില്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി മത്സരിച്ചിട്ടില്ല. പകരം മലയാളികള്‍ അവരുടെ ഹൃദയത്തില്‍ ഒരു സ്ഥാനം ഇരുവര്‍ക്കുമായി പതിച്ചു നല്‍കുകായിരുന്നു.

1961ല്‍ കാല്‍പ്പാടുകള്‍ എന്ന സിനിമയിലെ ‘ജാതിഭേദം’ എന്ന ഗുരുദേവ കീര്‍ത്തനത്തിലൂടെയാണ് ഗാനഗന്ധര്‍വന്‍ ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവന്നത്. കളിത്തോഴന്‍ എന്ന ചിത്രത്തിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനവുമായി പി.ജയചന്ദ്രന്‍ മലയാളത്തിലെത്തി.

1978ലാണ് കെ.എസ്.ചിത്ര കലോത്സവ വേദിയിലെത്തിയത്. 1974, 1976 വര്‍ഷങ്ങളില്‍ സുജാതയും താരമായി. ലളിതഗാന മത്സരത്തിലായിരുന്നു ഇരുവരും മത്സരിച്ചത്. 1979ല്‍ ‘അട്ടഹാസം’ എന്ന ചിത്രത്തില്‍ ‘ചെല്ലം ചെല്ലം’ എന്ന ഗാനത്തിലൂടെ ചിത്ര സിനിമയിലെത്തി. 1975 ല്‍ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിലെ ‘കണ്ണെഴുതി പൊട്ടു തൊട്ട് ‘എന്ന ഗാനം ആലപിച്ച സുജാതയും സിനിമയിലെത്തി. 1976ല്‍ കോഴിക്കോട് സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കലോത്സവത്തില്‍ ഗായകന്‍ ജി.വേണുഗോപാല്‍ വേദിയിലെത്തി. 1974, 1976 വര്‍ഷങ്ങളിലെ കലോത്സവങ്ങളില്‍ ഗായിക അരുന്ധതിയും രംഗത്തെത്തി. ലളിത ഗാന മത്സരത്തിലൂടെയാണ് ഇവരുടെയാണ് ഇവരുടേയും അരങ്ങേറ്റം.

1976-ല്‍ കോഴിക്കോട് നടന്ന കലോത്സവത്തില്‍ അരുന്ധതിയും ബേബി സുജാതയും തമ്മിലായിരുന്നു മത്സരം. ലളിതഗാന മത്സരത്തില്‍ തിരുവനന്തപുരം നിന്നും അരുന്ധതി ഒന്നാമതെത്തിയപ്പോള്‍ കൊച്ചിയില്‍ നിന്നെത്തിയ ബേബി സുജാതയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിന്നീട് രണ്ടു ഗായികമാരും മലയാള ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധേയരായി.

1974ലെ കലോത്സവത്തിലാണ് ഗായകന്‍ ശ്രീനിവാസ് ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാമതെത്തുന്നത്. 2000ല്‍ നടന്ന മത്സരത്തില്‍ വിനീത് ശ്രീനിവാസന്‍ കലോത്സവത്തിലെ മാപ്പിളപ്പാട്ട് മത്സരത്തില്‍ വിജയിയായി. 2001ലെ കലോത്സവത്തിലാണ് ഗായകന്‍ നജീം അര്‍ഷാദ് ലളിത ഗാനം, ശാസ്ത്രീയഗാനം എന്നിവയില്‍ വിജയിക്കുന്നത്.

1975ല്‍ കൃഷ്ണചന്ദ്രന്‍, 1985ല്‍ മിന്‍മിനി, 1961ല്‍ സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, 1983, 85, 86 എന്നീ വര്‍ഷങ്ങളിലെ കലോത്സവത്തില്‍ സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍, 1983ല്‍ ശരത്, 1959, 60 വര്‍ഷങ്ങളില്‍ ബാലഭാസ്‌കര്‍, 1959, 60ല്‍ സംഗീതജ്ഞരായ പാലാ സി.കെ.രാജചന്ദ്രന്‍, 1968, 70, 71 വര്‍ഷങ്ങളില്‍ ടി.എച്ച്.ലളിത എന്നിവരും കലോത്സവങ്ങളിലൂടെ മലയാള ചലച്ചിത്ര സംഗീത രംഗത്തേക്ക് കടുന്നു വന്നവരാണ്.

Story Highlights: school kalolsavam playback singer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here