പുതുവർഷത്തലേന്ന് ഇന്ത്യക്കാർ തിന്നു തീർത്തത് 3.50 ലക്ഷം ബിരിയാണി; പ്രിയം ഹൈദരാബാദിയ്‌ക്ക്

ബിരിയാണിയില്ലാതെ ഇന്ത്യക്കാർക്കെന്ത് ആഘോഷം. പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ആളുകൾ സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്തത് 3.50 ലക്ഷം ബിരിയാണി. ബിരിയാണി കഴിഞ്ഞാൽ പിസക്കാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. 61,000 പിസയാണ് സ്വിഗ്ഗിയിലൂടെ വിതരണം ചെയ്തത്.
ശനിയാഴ്ച രാവിലെ മുതൽ രാത്രി 10.25 വരെയുള്ള ഓർഡറുകളുടെ എണ്ണമാണ് സ്വിഗ്ഗി പുറത്തുവന്നത്. ബിരിയാണിയിൽ തന്നെ ഹൈദരാബാദി ബിരിയാണിക്കായിരുന്നു ഏറ്റവും കൂടുതൽ ആവശ്യക്കാർ. 75.4 ശതമാനം ആളുകളാണ് ഹൈദരാബാദി ബിരിയാണി ഓർഡർ ചെയ്തത്.
ശനിയാഴ്ച വൈകീട്ട് 7.20നകം 1.65 ലക്ഷം ബിരിയാണി സ്വഗ്ഗി വഴി ഉപയോക്താക്കളിൽ എത്തി. ആവശ്യക്കാരുടെ എണ്ണം വർധിക്കുമെന്ന് കണ്ടറിഞ്ഞ് ഹൈദരാബാദിലെ ബവാർചി റസ്റ്റാറന്റിൽ പുതുവർഷത്തോടനുബന്ധിച്ച് 15 ടൺ ബിരിയാണി ആണ് തയാറാക്കിയത്. ഓരോ മിനിറ്റിലും രണ്ട് ബിരിയാണി എന്ന കണക്കിലാണ് റസ്റ്റാറന്റിൽ നിന്ന് ബിരിയാണി പുറത്തേക്ക് പോയത്.
Read Also:‘കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇത് തുടക്കം മാത്രം’; സിലിണ്ടർ വില വർധനയിൽ കോൺഗ്രസ്
2021ലും ഇതു തന്നെയായിരുന്നു സ്ഥിതി. ശനിയാഴ്ച സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി 1.76ലക്ഷം പായ്ക്കറ്റ് ചിപ്സുകളും വിറ്റുപോയി. ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലുടനീളമുള്ള 12,344 ആളുകൾ സ്വിഗ്ഗി വഴി കിച്ചടിയും ഓർഡർ ചെയ്തു.
Story Highlights: Swiggy Delivered 3.5 Lakh Biryanis On New Year’s Eve
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here