1000 ദിര്‍ഹം വരെ പിഴ; സ്‌കൂള്‍ സമയത്തെ ട്രാഫിക് നിയമങ്ങളെ കുറിച്ച് കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്

ശൈത്യകാല അവധിക്ക് ശേഷം യുഎഇയില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളുമായി പൊലീസ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്നതും വരുന്നതുമായ സമയങ്ങളില്‍ നിരത്തുകളില്‍ വാഹനമിറക്കുന്നവര്‍ ട്രാഫിക് നിയമങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് അബുദാബി പൊലീസ് പറഞ്ഞു.(abu dhabi police about traffic rules at school time )
വിദ്യാര്‍ത്ഥികളെ ബസുകളില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്റ്റോപ് അടയാളം കാണിക്കണം. ഈ സമയം ഇരുവശങ്ങളിലുമുള്ള മറ്റ് വാഹനങ്ങള്‍ നിര്‍ബന്ധമായും നിര്‍ത്തിയിരിക്കണം. സ്‌കൂള്‍ ബസുകളില്‍ നിന്ന് കുറഞ്ഞത് അഞ്ച് മീറ്ററെങ്കിലും അകലം പാലിച്ചായിരിക്കണം മറ്റ് വാഹനങ്ങള്‍ പോകുവാന്‍. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കി നല്‍കണമെന്നും അബുദാബി പൊലീസ് ഓര്‍മിപ്പിച്ചു.
#أخبارنا | #شرطة_أبوظبي تدعو السائقين للوقوف عند فتح ذراع قف الجانبية للحافلات لضمان عبور الطلبة بسلامة وأمان .
— شرطة أبوظبي (@ADPoliceHQ) January 1, 2023
التفاصيل:https://t.co/B0WPB6AXnK#التوعية_المرورية_الرقمية#العودة_للمدارس#ذراع_قف pic.twitter.com/g33dL4ZOsM
സ്‌കൂള്‍ ബസുകളുടെ ‘സ്റ്റോപ്’ അടയാളങ്ങള്‍ അവഗണിക്കുന്ന വാഹനങ്ങള്‍ക്ക് ആയിരം ദിര്‍ഹം പിഴയും ലൈസന്‍സിനെതിരെ ബ്ലാക് പോയിന്റുകളും ലഭിക്കും. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വിദ്യാര്‍ത്ഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും ബസുകളില്‍ ‘സ്റ്റോപ്പ്’ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. ഇത് ലംഘിച്ചാല്‍ 500 ദിര്‍ഹവും ആറ് ബ്ലാക്ക് പോയിന്റുമാണ് പിഴ. ഡ്രൈവര്‍മാര്‍ക്കൊപ്പം കുട്ടികളെ ബസുകളില്‍ കയറ്റാനെത്തുന്ന രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Read Also: എല്ലാം ക്ലീന്‍ ക്ലീന്‍…പുതുവത്സരാഘോഷങ്ങള്‍ക്ക് പിന്നാലെ മുഖംമിനുക്കി ദുബായി നഗരം
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ സോണിലൂടെ കടന്നുപോകുമ്പോള്‍ ശ്രദ്ധയോടെ വാഹനമോടിക്കുകയും വേഗത കുറയ്ക്കുകയും വേണമെന്നും അബുദാബി പൊലീസ് അറിയിച്ചു.
Story Highlights: abu dhabi police about traffic rules at school time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here