സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം: മകരവിളക്ക് വരെ എല്ലാ ദിവസവും ഒരു ലക്ഷത്തോളം പേര്‍ എത്തിയേക്കും

ശബരിലയിൽ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകൾ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ. 89930 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്.(around one lakh pilgrims may visit sabarimala till makaravilakku)
ജനുവരി ഒന്നു മുതല്‍ എട്ട് വരെയുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മകരവിളക്ക് ദിനമായ 14 നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം 90,000 ത്തിനു അടുത്തെത്തി. പിന്നീടുള്ള ദിവസങ്ങളിൽ ബുക്കിങ് കുറവാണ്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
ജനുവരി ഒന്ന് മുതല്‍ 19 വരെ 12,42,304 പേരാണ് വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത്. 4,67,696 സ്പോട്ടാണ് ഇനി ബാക്കിയുള്ളത്. വെര്‍ച്ച്വല്‍ ക്യൂവിലൂടെ പരമാവധി 90,000 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നടത്താനാകുക.
സ്പോട്ട് ബുക്കിങ്ങിലൂടെ 10,000 ത്തോളം പേര്‍ സന്നിധാനത്ത് എത്തുന്നുണ്ട്. പുല്‍മേട് വഴി ശരാശരി ഒരു ദിവസം 1500 മുതല്‍ 2000 പേര്‍ വരെയാണ് ദര്‍ശനത്തിനു വരുന്നത്. വൈകിട്ട് നാലു മണി വരെയാണ് പുല്‍മേട്ടിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുക.
Story Highlights: around one lakh pilgrims may visit sabarimala till makaravilakku
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here