Advertisement

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം

January 2, 2023
Google News 2 minutes Read
Israel missile attack Damascus airport

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചു. രണ്ട് സിറിയൻ പൗരന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചു. ( Israel missile attack Damascus airport )

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ആക്രമണം നടക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മിസൈൽ ആക്രമണത്തെ തുടർന്ന് ഡമാസ്‌കസ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നത്. ജൂൺ 10നായിരുന്നു അവസാനമായി ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തുന്നത്. അന്ന് രണ്ടാഴ്ചത്തേക്കാണ് വിമാനത്താവളം അടച്ചിട്ടത്.

സംഭവത്തിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇസ്രായേൽ നൂറകണക്കിന് ആക്രമണപരമ്പരകളാണ് സിറിയയെ ലക്ഷ്യമാക്കി നടത്തിയിരിക്കുന്നത്.

Story Highlights: Israel missile attack Damascus airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here