ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടം; അടിയന്തര റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അടിയന്തര റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പത്തനംതിട്ട കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഏതു സാഹചര്യത്തിലാണ് അപകടം ഉണ്ടായതെന്നും ശബരിമലയിലെ സുരക്ഷയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നുമാണ് മന്ത്രിയുടെ നിർദേശം. അപകടത്തിൽ പരുക്കേറ്റവർക്ക് ചികിത്സയ്ക്കാവശ്യമായ എല്ലാ സജീകരണവും ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ( sabarimala Accident K Radhakrishnan seeks urgent report ).
Read Also: ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ അപകടം; 3 പേർക്ക് പരുക്ക്
അപകടത്തിൽ 3 പേർക്ക് പരുക്കേറ്റിരുന്നു. മാളികപ്പുറത്തിനടുത്താണ് സംഭവം നടന്നത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരുക്കേറ്റത്.
മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവർ ഇവിടത്തെ ജീവനക്കാരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഭക്തർക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല. മാളികപ്പുറത്തിനടുത്തെ ഇൻസുലേറ്ററിന് സമീപമാണ് അപകടം ഉണ്ടായത്.
Story Highlights: sabarimala Accident K Radhakrishnan seeks urgent report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here