Advertisement

മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ അപകടം; ‘ഹോക്ക് ഐ’ നടൻ ഗുരുതരാവസ്ഥയിൽ

January 2, 2023
Google News 2 minutes Read

മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ നടൻ ജെറമി റെന്നർക്ക് പരുക്ക്. മാർവൽ സിനിമാ പരമ്പരയിലെ ‘ഹോക്ക് ഐ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ഗുരുതരാവസ്ഥയിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും താരത്തിന് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിൻ്റെ വക്താവ് പറഞ്ഞതായി വിനോദ വെബ്സൈറ്റ് ഡെഡ്ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ചയാണ് അപകടമുണ്ടായത്. ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശത്തെ 35,000ൽ പരം വീടുകളിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. ഇവിടെ ജെറമിക്ക് വീടുണ്ട്. വീടിനു പരിസരത്തെ മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

‘ഹോക്ക് ഐ’ ആണ് ജനപ്രീതി നേടിയതെങ്കിലും ഒരുപിടി മികച്ച മറ്റ് കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 2010ൽ ‘ദി ഹർട്ട് ലോക്കർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാര നാമനിർദ്ദേശം ലഭിച്ചിരുന്നു. അതേ വർഷം തന്നെ ‘ദി ടൗൺ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാര നാമനിർദ്ദേശവും ലഭിച്ചു. മിഷൻ ഇംപോസിബിൾ, അറൈവൽ തുടങ്ങിയ ചിത്രങ്ങളിലും ജെറമി അഭിനയിച്ചിട്ടുണ്ട്.

Story Highlights: snow accident jeremy renner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here