‘പുതുവര്‍ഷ പുലരിയില്‍ അയ്യപ്പ സന്നിധിയില്‍’ തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ

പുതുവര്‍ഷ പുലരിയില്‍ സന്നിധാനത്ത് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ. വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിലെ 13 കുഞ്ഞു നർത്തകിമാരാണ് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ചത്.(young girls thiruvathira in sannidhanam sabarimala)
ജീവ കലയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് 9 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ തിരുവാതിര അയ്യപ്പന് മുന്നില്‍ അര്‍ച്ചനയായി അവതരിപ്പിച്ചത്. സന്നിധാനത്തെത്തി അയ്യപ്പനെ കണ്ട് ദർശനം നടത്തിയ ശേഷമാണ് കുഞ്ഞു മാളികപ്പുറങ്ങൾ നടപ്പന്തലിലേക്ക് എത്തിയത്.2018 മുതൽ 9 വയസിന് താഴെയുള്ള കുഞ്ഞ് മാളികപ്പുറങ്ങൾ ശബരിമലയിൽ തിരുവാതിര നടനം അവതരിപ്പിച്ച് വരുന്നുണ്ട്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
എസ് ആര്‍ ആര്‍ദ്ര, വി എസ് നിരഞ്ജന, എസ് വൈഗ, നിരഞ്ജന റെജി, എ എച്ച് വൈഗ, എസ് ആര്‍ പ്രസിദ്ധ, ദേവനന്ദ എസ് നായര്‍, സാധിക സുനിമോന്‍, എം എ ദുര്‍ഗ, ജി ഋതുനന്ദ, നില സനില്‍, എം ജെ അനുജിമ, എസ് ആര്‍ ആദിലക്ഷ്മി എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്.
Story Highlights: young girls thiruvathira in sannidhanam sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here