മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ ഒറ്റയ്ക്ക് കീഴടക്കി യുവാവ്; സി സി ടി വി ദൃശ്യങ്ങൾ

മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ ഒറ്റയ്ക്ക് കീഴടക്കി യുവാവ്. കോഴിക്കോട് ഉള്ളിയേരി പാലോറ സ്വദേശി സുരേഷ് ബാബുവാണ് നായയെ കീഴടക്കിയത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. തെരുവുനായയെ ഒറ്റയ്ക്ക് കീഴടക്കിയ യുവാവിന്റെ സി സി ടി വി ദൃശ്യങ്ങൾ 24ന് ലഭിച്ചു. ( Youth defending street dog CCTV footage Kozhikode ).
Read Also: ഒന്നരവയസുകാരനെ തെരുവുനായകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു; കുഞ്ഞിന് ശരീരമാസകലം പരുക്ക്
കോഴിക്കോട് ഉള്ളിയേരി പാലോറ സ്റ്റോപ്പിലെ നാറാംകുളങ്ങര ഭാഗത്തുവെച്ചാണ് മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ യുവാവ് ഒറ്റക്ക് കീഴടക്കിയത്. തൃശൂർ കുന്നംകുളം കരിക്കാടും ഇന്ന് തെരുവുനായ ആക്രമണമുണ്ടായി. 9 വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർക്കാണ് നായയുടെ കടിയേറ്റത്. കരിക്കാട് സ്വദേശികളായ ആരവ്, വിഷ്ണു (19) എന്നിവർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരുക്കേറ്റത്.
വീട്ടിൽ നിന്നും പുറത്തിറങ്ങിയ വിഷ്ണുവിനെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. വീടിനു മുൻപിൽ നിന്ന് കളിക്കുകയായിരുന്ന ആരവിനെയും നായ ഓടിച്ചിട്ട് കടിച്ചു. ആരവിന് ഇടതു കൈയിലും വിഷ്ണുവിന് വലതു കൈയിലുമാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: Youth defending street dog CCTV footage Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here