സമകാലിക വിഷയങ്ങളെ ചടുലമായി അവതരിപ്പിച്ച് അറബി മോണോ ആക്ട്

61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം അറബി മോണോ ആക്ട് വേദി സമകാലിക വിഷയങ്ങളാല്‍ ശ്രദ്ധേയം. വടക്കാഞ്ചേരി വാഹനാപകടവും കുടുംബങ്ങുടെ ദുഃഖവും തെരിവുനായ ശല്യവും ലഹരിയുടെ ഉപയോഗവും പരിണിത ഫലങ്ങളും വര്‍ഗീയതയും തുടങ്ങി സുകതകുമാരിയുടെ കവിതയടക്കം വിവിധ വിഷയങ്ങളാല്‍ സമ്പന്നമായിരുന്നു എച്ച് എസ് അറബി മോണോ ആക്ട്. ലഹരിക്കെതിരെയും വര്‍ഗീയതക്കെതിരെയും പരപ്പില്‍ എം എം സ്‌കൂള്‍ സദസ്സില്‍ നിന്നുയര്‍ന്ന കയ്യടികള്‍ കാണികളുടെ ആവേശം വിളിച്ചു പറയുന്നതായിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ദിനം മത്സരങ്ങളുടെ ഫലമനുസരിച്ച് കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കൊല്ലവും കോഴിക്കോടും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്.
Read Also: കലാപ്രതിഭകള്‍ക്ക് മാനസിക പിന്തുണയുമായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി
24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി കലോത്സവത്തിന് മാറ്റുരയ്ക്കുന്നത്. കലോത്സവത്തിലെ 24 വേദികളില്‍ നിന്നും ട്വന്റിഫോര്‍ സംഘം സമഗ്ര കവറേജുമായി പ്രേക്ഷകര്‍ക്കൊപ്പമുണ്ട്. 24വേദികളില്‍ നിന്നും സമഗ്ര കവറേജൊരുക്കാന്‍ ട്വന്റിഫോറില്‍ നിന്നും 30 പേരുടെ സംഘമാണ് കോഴിക്കോട് എത്തിയിരിക്കുന്നത്. ഏഴാം തിയതി വരെ നീണ്ട് നില്‍ക്കുന്ന കലാമാമാങ്കത്തിന്റെ തത്സമയ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് യഥാസമയം എത്തിക്കാന്‍ അതിനൂതന സാങ്കേതിക വിദ്യകളായ ടിടിഎസ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ അനന്ത സാധ്യതകളും പരീക്ഷിക്കുന്നു
Story Highlights: Arabic mono act with contemporary issues kalolsavam 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here