‘തിയേറ്ററുകൾക്ക് പുറത്ത് നിന്നുള്ള ഭക്ഷണപാനീയങ്ങൾ നിരോധിക്കാം’- സുപ്രീം കോടതി

പുറത്ത് നിന്ന് ഭക്ഷണപാനീയങ്ങൾ കൊണ്ടുവരുന്നത് തടയാൻ തിയേറ്ററുകൾക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഉടമകൾ സിനിമാ പ്രേക്ഷകർക്ക് സൗജന്യമായി കുടിവെള്ളം നൽകണമെന്നും കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊണ്ടുപോകാൻ മാതാപിതാക്കളെ അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തിയേറ്ററുകൾ സ്വകാര്യ സ്വത്താണ്. പൊതുതാൽപ്പര്യത്തിനും സുരക്ഷയ്ക്കും വിരുദ്ധമല്ലാത്തിടത്തോളം നിബന്ധനകളും വ്യവസ്ഥകളും സജ്ജീകരിക്കാൻ ഉടമയ്ക്ക് അർഹതയുണ്ട്. ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതിനുള്ള നിബന്ധനകൾ നിശ്ചയിക്കാൻ ഉടമയ്ക്ക് അർഹതയുണ്ട്. സിനിമ കാണുന്നവർക്ക് അവ വാങ്ങാതിരിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2018 ജൂലായിലെ ജമ്മു കശ്മീർ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
Story Highlights: Cinema halls can bar moviegoers from bringing in food from outside: SC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here