ശബരിമലയില്‍ കതിന നിറയ്ക്കുന്നതിനിടെ അപകടം; ഉണ്ടായത് തീപിടുത്തമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

ശബരിമല മാളികപ്പുറത്തുണ്ടായത് തീപിടുത്തമെന്ന് പത്തനംതിട്ട കളക്ടറുടെ റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം കൃത്യമായി നടന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വെടിമരുന്ന സൂക്ഷിക്കുന്നത് മതിാ സുരക്ഷയില്ലാതൈന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പത്തനംതിട്ട കളക്ടര്‍ ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇന്നലെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരില്‍ എ ആര്‍ ജയകുമാര്‍, ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍, പാലക്കുന്ന് മോടിയില്‍ രജീഷ്എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരെയും സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാളികപ്പുറത്തിനടുത്തെ ഇന്‍സുലേറ്ററിന് സമീപമാണ് അപകടം ഉണ്ടായത്.വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്ന 396 കതിനകളും ആറ് കിലോ വെടിമരുന്നും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
Read Also: ശബരിമല തീർഥാടകരുടെ വാന്‍ വീടിനു മുകളിലേക്കു മറിഞ്ഞു; 16 പേര്‍ക്ക് പരുക്ക്
അപകടത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് പത്തനംതിട്ട കളക്ടറോടാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഏതു സാഹചര്യത്തിലാണ് അപകടം ഉണ്ടായതെന്നും ശബരിമലയിലെ സുരക്ഷയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ എല്ലാ സജീകരണവും ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: collector’s report says it was a fire accident at sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here