കലാപ്രതിഭകള്‍ക്ക് മാനസിക പിന്തുണയുമായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി

മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതെ കലോത്സവത്തെ ആഘോഷമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി. കലോത്സവ വേദിയില്‍ മത്സരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണയും കരുതലും നിയമ സഹായങ്ങളും നല്‍കുന്നതിനായി വിദഗ്ധരുടെ കൗണ്‍സിലിങാണ് ഇവിടെ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കും കൗണ്‍സിലിംങ് നല്‍കുന്നുണ്ട്. 4 ഡോക്ടര്‍മാര്‍, 4 കൗണ്‍സിലര്‍മാര്‍ എന്നിവരാണ് കൗണ്‍സിലിംഗ് സേവനം ലഭ്യമാക്കുന്നത്.
പൊതുജനങ്ങള്‍ക്ക് നിയമങ്ങള്‍ സംബന്ധിച്ച ബോധവത്കരണവും നിയമ സഹായവും നല്‍കും. നിയമ ബോധവത്കരണം നടത്തുക, നിയമ അറിവുകള്‍ പങ്കുവെക്കുക, സഹായങ്ങള്‍ നല്‍കുക, നിയമ സംബന്ധിയായ പുസ്തകങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഇവിടെ ചെയ്യുന്നുണ്ട്. കൂടാതെ ലീഗല്‍ സര്‍വീസസ് അതോറിറ്റി പരിഗണിക്കുന്ന വിഭാഗത്തിലുള്ള പരാതികള്‍ നേരിട്ട് സ്വീകരിക്കുകയും ചെയ്യും.
Read Also: കലോത്സവം 2023; ആദ്യ ദിനം ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നില്‍
ജില്ലാ കോടതി ജഡ്ജ് കൃഷ്ണകുമാര്‍, സബ് ജഡ്ജ് എം.പി ഷൈജല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്.
Story Highlights: District Legal Services Authority provides psychological support to artists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here