Advertisement

നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്; പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പിഴ

January 3, 2023
Google News 3 minutes Read
Employees to be fined for not getting insurance against job loss UAE

നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് ജീവനക്കാര്‍ക്ക് പിഴ ചുമത്തുമെന്ന് യുഎഇ. 2023 ജനുവരി 1 മുതല്‍ സ്വകാര്യ, ഫെഡറല്‍ ഗവണ്‍മെന്റ് മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും (എമിറേറ്റികളും പ്രവാസികളും ഉള്‍പ്പെടെ) ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. സ്വന്തം കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കാണ് ഈ ആനുകൂല്യം.(Employees to be fined for not getting insurance against job loss UAE)

നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്നവരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ പ്രതിമാസം 5 ദിര്‍ഹം അല്ലെങ്കില്‍ പ്രതിവര്‍ഷം 60 ദിര്‍ഹം കൂടാതെ വാറ്റ് പ്രീമിയമായി നല്‍കേണ്ടതുണ്ട്. തുടര്‍ച്ചയായി മൂന്ന് മാസത്തെ തൊഴില്‍ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം നഷ്ടപരിഹാരം നല്‍കും.
16,000 ദിര്‍ഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ ഈ സ്‌കീമിന് കീഴില്‍ പ്രതിമാസം 10 ദിര്‍ഹം അല്ലെങ്കില്‍ 120 ദിര്‍ഹം വാര്‍ഷിക പ്രീമിയം നല്‍കേണ്ടതുണ്ട്.

Read Also: പുതുവത്സര ദിനത്തിൽ 6 ലക്ഷം ദിർഹത്തിന്റെ ഹോട്ടൽ ബിൽ; കണ്ണ് തള്ളി സോഷ്യൽ മീഡിയ

രണ്ട് വര്‍ഷം വരെയാണ് പോളിസി കാലയളവുള്ളത്. ദുബായ് ഇന്‍ഷുറന്‍സില്‍ നിന്നുള്ള സബ്സ്‌ക്രിപ്ഷന്‍ സൗജന്യമാണ്. എന്നാല്‍ എക്സ്ചേഞ്ച് ഹൗസുകള്‍, ടെലികോം സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കാം. പദ്ധതിയില്‍ ചേരുന്നവര്‍ കുറഞ്ഞത് 12 മാസത്തേക്ക് വിഹിതം അടയ്ക്കണം. അതേസമയം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള നടപടിക്രമങ്ങള്‍ ചെയ്യേണ്ടത് തൊഴില്‍ ഉടമകളല്ലെന്നും തൊഴിലാളികള്‍ തന്നെയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Story Highlights: Employees to be fined for not getting insurance against job loss UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here