മണ്ണ് കടത്താന്‍ കൈക്കൂലി; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മണ്ണ് കടത്താന്‍ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബൈജു കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്ത്. എസ്‌ഐക്കൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ക്കെതിരെയും നടപടിയെടുത്തു.
എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടനെ അന്വേഷണ വിധേയമായി ആണ് സസ്‌പെന്‍ഡ് ചെയ്ത്. ഒപ്പം ഉണ്ടായിരുന്ന ജീപ്പ് ഡ്രൈവര്‍ റഫീക്കിനെ കളമശ്ശേരി എയര്‍ ക്യാമ്പിലേക്ക് മാറ്റി ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ ഉണ്ടായേക്കും. ജീപ്പില്‍ ഇരുന്ന് എസ്‌ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ആണ് പ്രചരിച്ചിരുന്നത്.എസ് ഐയുടെ അതൃപ്തിക്ക് പിന്നാലെ കൂടുതല്‍ പണം നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Read Also:മണ്ണ് കടത്തിന് കൈക്കൂലി; അയ്യമ്പുഴയിൽ എസ് ഐ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
കൈക്കൂലി വാങ്ങുന്ന സമയത്ത് ബൈജുക്കുട്ടനൊപ്പം വാഹനത്തില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും. അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം റെയിഞ്ച് ഡിഐജി നാളെ ഉത്തരവിറക്കും എന്നാണ് സൂചന.
Story Highlights: grade SI suspended in bribe case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here