മണ്ണ് കടത്തിന് കൈക്കൂലി; അയ്യമ്പുഴയിൽ എസ് ഐ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

മണ്ണ് കടത്തിന് കൈക്കൂലി. അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ എറണാകുളം ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.
രണ്ടു ലോഡ് മണ്ണ് കടത്താൻ 500 രൂപ കൈക്കൂലി പോരെന്ന് ഗ്രേഡ് എസ്.ഐ. ബൈജു കുട്ടൻ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
Read Also: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്ടറെ വിജിലൻസ് പിടികൂടി
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റൂറൽ എസ് പി വിവേക് കുമാർ ട്വന്റി ഫോറിനോട് പറഞ്ഞു. കൈക്കൂലി നൽകിയവരുടെ മൊഴിയെടുത്ത് വിശദമായി പരിശോധിക്കും.പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൈക്കൂലി വാങ്ങിയ രണ്ട് ഗ്രേഡ് എസ് ഐ മാരെ ഇതിനുമുമ്പും സസ്പെൻഡ് ചെയ്തിരുന്നു.
Story Highlights: SI Taking Bribe Ayyampuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here